മോദിയും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും ദുരന്തഭൂമിയില്‍; വ്യോമ നിരീക്ഷണം പൂര്‍ത്തിയാക്കി

ദുരന്തബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് റോഡ് മാർഗം യാത്ര തിരിച്ചു. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല–പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷം കൽപറ്റ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രി ചൂരൽമലയിലേക്ക് മടങ്ങുകയായിരുന്നു.

മറക്കാൻ കഴിയാത്ത മുറിവുകൾ..!! അതിക്രൂര പീഡനത്തിൽനിന്ന് രക്ഷപെട്ട് ഇന്ത്യയിലെത്തി; ബംഗ്ലാദേശിലെ പഴയകാല അക്രമങ്ങൾ വെളിപ്പെടുത്തുന്നു

മോദിയുടെ സ്നേഹത്തലോടൽ..!! ദുരന്തബാധിതരെ ചേർത്തുപിടിച്ചു..!! ഇവിടെ നിരവധി വീടുകൾ ഉണ്ടായിരുന്നു.., ഇപ്പോൾ കല്ലുകൾമാത്രം..!!! തകർന്ന റോഡിലൂടെ നടന്നുകണ്ട് പ്രധാനമന്ത്രി

ഗുഡ് മോണിംഗ് പറയരുത്…,!! പകരം ജയ് ഹിന്ദ് മതി..!! സ്കൂളുകളിൽ കർശനമായി നടപ്പിലാക്കാൻ നിർദേശം നൽകി ഹരിയാന വിദ്യാഭ്യാസ വകുപ്പ്

ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ടായിരുന്നു. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. എംഎൽഎയായ കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഡിജിപി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കലക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, എ.പി. അബ്ദുള്ളക്കുട്ടി, സി.കെ. പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.

യാത്രക്കാരൻ്റെ തമാശ..!!! ബാഗിൽ എന്താണെന്ന് ചോദിച്ചതിന് ‘ബോംബ്’ എന്ന് മറുപടി; മൊത്തം പരിശോധന, മലയാളി ബിസിനസ് മാൻ നെടുമ്പാശേരിയിൽ അറസ്റ്റിൽ; വിമാനം വൈകിയത് രണ്ട് മണിക്കൂർ

പശുക്കൾ കമ്മ്യൂണിസ്റ്റ് പച്ച തിന്നൂല്ല.. അതുകൊണ്ടാണ് അതിനെ നമ്മൾ ഗോമാതാ എന്ന് വിളിക്കുന്നത്..! ചിരിയുടെ മേളവുമായി പൊറാട്ട് നാടകത്തിൻ്റെ പുതിയ ടീസർ പുറത്തിറങ്ങി. ഒൻപതിനു തീയറ്ററുകളിൽ

ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി നേരിൽക്കാണും. മേപ്പാടി ആശുപത്രിയിൽ കഴിയുന്ന അരുൺ, അനിൽ, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദർശിക്കുന്നത്. ചെളിക്കൂനയിൽ അകപ്പെട്ട് മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ചയാളാണ് അരുൺ, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനിൽ.

മൂന്നു മണിക്കൂറാണ് മോദിയുടെ സന്ദർശന സമയം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ബെയ്‌ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കുക. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രി എത്തുന്നതിനാൽ തന്നെ സുരക്ഷ കാരണങ്ങൾ കണക്കിലെടുത്ത് ദുരന്ത മേഖലയിൽ തിരച്ചിൽ ഉണ്ടായിരിക്കില്ല. താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തില്‍ അനുഗമിച്ചു. സ്വീകരണത്തിന് ശേഷം 11.17ന് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ അതേ ഹെലികോപ്റ്ററില്‍ പ്രധാന മന്ത്രിയെ അനുഗമിച്ചു.

ഹൃദയ വിശാലതയ്ക്ക് നന്ദി പറഞ്ഞ് മന്ത്രി..!!! കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല; മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ ബന്ധുക്കളുടെ സംരക്ഷണത്തിൽ

ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രസംഘം സന്ദര്‍ശിച്ചു

വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത സ്ഥലങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി കേന്ദ്രസംഘം. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച കേന്ദ്രസംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ദുരന്തത്തെ അതിജീവിച്ച പ്രദേശവാസികളുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംസാരിച്ചു. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന്റെ മുന്നിലൂടെയുള്ള റോഡിലൂടെ പടവെട്ടിക്കുന്ന് വരെ നടന്ന് ദുരന്തത്തിന്റെ തീവ്രതയും കേന്ദ്രസംഘം നേരില്‍ കണ്ടറിഞ്ഞു.

റവന്യു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍,സ്‌പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ റാവു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ , അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ്, നോഡല്‍ ഓഫീസര്‍ വിഷ്ണു രാജ്, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51