49.9 കിലോ എങ്ങനെ 52.7 കിലോ ആയി…? ആദ്യം പരിശോധിച്ചപ്പോൾ ഭാരക്കൂടുതലില്ലേ..? പരുക്കിൻ്റെ പേരിൽ പിന്മാറിയാൽ മെഡൽ കിട്ടില്ലേ..? ഉയരുന്ന ചോദ്യങ്ങൾ

പാരിസ്: 100 ഗ്രാം കൂടിയതിന് ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിവിധ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ചോദ്യങ്ങളാണ് പലരും സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. പ്രധാനപ്പെട്ട ഒരു ചോദ്യം ഇങ്ങനെയാണ്. ഭാരപരിശോധനയിൽ പരാജയപ്പെടുമായിരുന്നെന്ന് ഉറപ്പായിരുന്ന വിനേഷിന്, പരുക്കിന്റെ പേരിൽ പിൻമാറാമായിരുന്നില്ലേ? അങ്ങനെയെങ്കി‍ൽ മെഡൽ കിട്ടില്ലേ എന്നചോദ്യത്തിന് ഭാര പരിശോധനയ്ക്ക് എത്താതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ അയോഗ്യത വിധിക്കുന്നതാണു രാജ്യാന്തര ഗുസ്തി സംഘടനയുടെ രീതി. ഒരു അത്‌ലീറ്റ് പരുക്കുണ്ടെന്നു പരാതിപ്പെട്ടാൽ ഭാരം പരിശോധിച്ച ശേഷമേ വൈദ്യപരിശോധനകൾ നടത്തൂ. അതിനാൽ, അത്തരമൊരു ശ്രമം നടക്കില്ല എന്നതാണ് ഉത്തരം.

ആദ്യദിവസത്തെ പരിശോധനയിൽ ഭാരക്കൂടുതൽ കണ്ടെത്തിയില്ലേ? എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. എന്നാൽ കണ്ടെത്തിയില്ല എന്നാണ് ഉത്തരം. ചൊവ്വാഴ്ച രാവിലെ മത്സരത്തിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 49.900 കിലോയായിരുന്നു. നിശ്ചിത ഭാരമായ 50 കിലോഗ്രാമിലും 100 ഗ്രാം കുറവ്. ഡയറ്റ് പ്ലാനിങ്ങും കഠിന വ്യായാമവുംവഴി ശരീരഭാരം കുറച്ചാണ് വിനേഷ് പരിശോധനയ്ക്കെത്തിയത്.

സെമി ഫൈനൽ മത്സരത്തിന് ശേഷം 2.700 കിലോഗ്രാമോളം ഭാരം കൂടിയത് എങ്ങനെയെന്ന് ചോദ്യവും ഉയരുന്നുണ്ട്. ചൊവ്വാഴ്ച പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി എന്നിങ്ങനെ 3 മത്സരങ്ങൾക്ക് വിനേഷിന് ഇറങ്ങേണ്ടി വന്നു. ഇതിനെല്ലാമിടയിലും ശേഷവും വെള്ളവും ഫുഡ് സപ്ലിമെന്റുകളും ധാരാളമായി കഴിക്കേണ്ടി വന്നേക്കാം. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ കഴിക്കുന്ന ആഹാരം ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്.

ഹിന്ദുക്കൾ അല്ലാത്തവരെ ദേവസ്വം ബോർഡിൽ ഉൾപ്പെടുത്തുമോ എന്ന് വേണുഗോപാൽ; ഐക്യം തകർക്കുമെന്ന് സിപിഎം; ഒരു മതവിഭാ​ഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിർക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി; വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ

കോഴിക്കോട്ട് ലുലുമാൾ ഓണത്തിന് മുൻപ് പ്രവർത്തനമാരംഭിക്കും; കോട്ടയം, പെരിന്തൽമണ്ണ, തിരൂർ മിനി ഷോപ്പിങ് മാളുകളും വൈകാതെ വരും

മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്ന് മനസ്സിലാക്കി; 40 ലക്ഷം വനിതാ ബാങ്ക് മാനേജർ തട്ടിയെടുത്തു; വയോധികനെ കാറിടിച്ച് കൊലപ്പെടുത്തി, പൊലീസ് ചുരുളഴിച്ചതിങ്ങനെ…

മനസ്സ് പിടഞ്ഞുള്ള വാക്കുകൾ..!!!! ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്; കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെ വിടപറഞ്ഞ് വിനേഷ് ഫോഗട്ട്

സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സ് മാത്രം…!! വിനേഷിൻ്റെ നേട്ടം കേന്ദ്ര സർക്കാരിനുള്ള മറുപടിയായി വ്യാഖ്യാനിച്ചു..!!! പിന്നാലെ അയോഗ്യത..; ചാംപ്യൻമാരുടെ ചാംപ്യനെന്ന് പ്രധാനമന്ത്രി

വിനേഷിൻ്റെ സാധാരണ ഭാരം 57 കിലോയാണ്, 50 കിലോയിലേക്ക് കുറയ്ക്കാൻ വേണ്ടി കഠിന പ്രയ്തനം ചെയ്തു. ചൊവ്വാഴ്‌ച രാവിലെ 49.9 കിലോഗ്രാം ഉണ്ടായിരുന്നു. പക്ഷേ അവൾ ഒരു ചെറിയ ഭക്ഷണം പോലും കഴിച്ച നിമിഷം, അവളുടെ ഭാരം കുറഞ്ഞത് 53 കിലോ വരെ ഉയർന്നു.
രാത്രി സെമിഫൈനലുകൾക്ക് ശേഷം ഭാരം 52.7 കിലോ ആയിരുന്നു. അവൾ ഒരു നിമിഷം പോലും ഉറങ്ങിയില്ല, ഒരു തുള്ളി വെള്ളം കുടിച്ചില്ല, ഒരു ഭക്ഷണവും കഴിച്ചില്ല. രാത്രി മുഴുവൻ ഓടിയും നീരാവിയും ഉപയോഗിച്ചു. തുടർന്ന് ഭാരം 50.1 കിലോയിൽ എത്തിച്ചെങ്കിലും അവസാന 100 ഗ്രാം കുറയ്ക്കാൻ സമയമില്ലായിരുന്നു. ഭാരത്തിൻ്റെ കാര്യത്തിൽ ഒരു ഇളവും ഇല്ലായിരുന്നു.

ഫൈനലിനു മുൻപല്ലേ അയോഗ്യയാക്കപ്പെട്ടത്. അതുകൊണ്ട് വെള്ളി കിട്ടുമോ? അതുവരെയുള്ള മത്സരങ്ങളെ നടപടി ബാധിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. ഭാര പരിശോധനയിൽ പരാജയപ്പെടുന്നവർ മത്സരത്തിന്റെ ഏറ്റവും അവസാന സ്ഥാനത്താകുമെന്നാണ് ഗുസ്തി മത്സര നിയമം. അതോടെ വനിതാ 50 കിഗ്രാം വിഭാഗത്തിൽ വിനേഷ് അവസാന സ്ഥാനത്തായി. മെഡൽ സാധ്യതയെല്ലാം അവസാനിച്ചു.

ഉരുക്ക് വനിതയെ വിറപ്പിച്ച നാഹിദ് ഇസ്‌ലാം ആരാണ്..? സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ചു പാലത്തിനടിയിൽ ഉപേക്ഷിച്ചു; കണ്ടത് രണ്ട് ദിവസം കഴിഞ്ഞ്…

രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും സമ്മാനം..!!! മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഓണം സ്വർണ്ണോത്സവത്തിന് തുടക്കമായി

ഭാരപരിശോധനയ്ക്ക് വിനേഷിന് വീണ്ടും അവസരമുണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. ഫൈനലിന് മുന്നോടിയായി നടന്ന പരിശോധനയ്ക്ക് 15 മിനിറ്റ് മാത്രമാണ് സമയമുള്ളത്. പരിശോധനയിൽ പരാജയപ്പെട്ടതോടെ ഭാരം കുറയ്ക്കുന്നതിനായി ഇന്ത്യൻ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടു. പക്ഷേ അനുവദിച്ചില്ല.

ഇനി ആകെയുള്ള പ്രതീക്ഷ അയോഗ്യത പിൻവലിക്കാൻ സാധ്യതയുണ്ടോ എന്നതാണ്. വിനേഷിനെ അയോഗ്യയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും വെള്ളി മെഡലിന് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷൻ രാജ്യാന്തര ഫെഡറേഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ സെമിയിൽ വിനേഷിനോട് തോറ്റ ക്യൂബൻ താരത്തിന് ഫൈനലിലേക്ക് സ്ഥാനക്കയറ്റം നൽകി. അതിനാൽ സംഘാടകരുടെ തീരുമാനത്തിൽ ഇനി മാറ്റമുണ്ടായേക്കില്ല എന്നാണ് ഈ രംഗത്ത് നിന്നുള്ളവർ പറയുന്നത്.

‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

എന്താണ് കല്യാണം കഴിക്കാത്തത്..? നിരന്തരം പരിഹസിച്ചു; 45കാരൻ തടിക്കഷ്ണം കൊണ്ട് അയൽവാസിയെ തലയ്ക്കടിച്ചു കൊന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51