സർക്കാരുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്; ദുരന്തത്തിനിരയായവർക്ക് 100 വീടുകൾ, തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം.., സമഗ്ര പാക്കേജ്

മലപ്പുറം: വയനാട് മുണ്ടക്കൈ ദുരന്തത്തിനിരയായവർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനും തയ്യാറാണ്. സർക്കാറിന്റെ സഹായം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.
ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സഹായനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കും.

വിഷയം ലീഗ് എം.പിമാർ നേരത്തെ തന്നെ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഇനിയും ഇടപെടലുണ്ടാവും. വയനാട് വനഭൂമിയായതിനാൽ സ്ഥലലഭ്യതക്ക് കേന്ദ്രസർക്കാറിന്റെ അനുമതി വേണ്ടിവരും. എല്ലാ രീതിയിലും ഇടപെടൽ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹിന്ദുക്കൾ അല്ലാത്തവരെ ദേവസ്വം ബോർഡിൽ ഉൾപ്പെടുത്തുമോ എന്ന് വേണുഗോപാൽ; ഐക്യം തകർക്കുമെന്ന് സിപിഎം; ഒരു മതവിഭാ​ഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിർക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി; വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ

അതേസമയം ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സർക്കാർ സാധ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണക്കേസിൽ പ്രതിയാണെന്ന് വ്യാജരേഖ കാണിച്ചു.., സിബിഐ ആണെന്ന് പറഞ്ഞ് ഗീവർഗീസ് മാർ കൂറിലോസിൽ നിന്ന് വീഡിയോ കോൾ ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തു

ഹൃദയ വിശാലതയ്ക്ക് നന്ദി പറഞ്ഞ് മന്ത്രി..!!! കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല; മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ ബന്ധുക്കളുടെ സംരക്ഷണത്തിൽ

മനസ്സ് പിടഞ്ഞുള്ള വാക്കുകൾ..!!!! ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്; കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെ വിടപറഞ്ഞ് വിനേഷ് ഫോഗട്ട്

ക്യാമ്പുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.

ഉരുക്ക് വനിതയെ വിറപ്പിച്ച നാഹിദ് ഇസ്‌ലാം ആരാണ്..? സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ചു പാലത്തിനടിയിൽ ഉപേക്ഷിച്ചു; കണ്ടത് രണ്ട് ദിവസം കഴിഞ്ഞ്…

രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും സമ്മാനം..!!! മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഓണം സ്വർണ്ണോത്സവത്തിന് തുടക്കമായി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51