ന്യൂഡൽഹി: ഉരുൾപ്പൊട്ടൽ തകർത്ത വയനാട് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്ച വിമാനമാർഗം കോഴിക്കോട് എത്തിയ ശേഷം, വയനാട്ടിലേക്ക് പോകുമെന്നാണു സൂചന. ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നാണു നിഗമനം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക.
മോദി വയനാട്ടിലേക്ക്…, ശനിയാഴ്ച ദുരന്ത സ്ഥലങ്ങൾ സന്ദർശിക്കും
Similar Articles
ഡോ. ശ്രീക്കുട്ടി അകത്തുതന്നെ… !!! ജാമ്യാപേക്ഷ കോടതി തള്ളി…, തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകൻ, കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷൻ…
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകനും കേസ് അതീവ ഗൗരവ...
കേരളത്തിൽ എംപോക്സ്…!! യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരന് രോഗം സ്ഥിരീകരിച്ചു…!!! കർശന നിർദേശവുമായി ആരോഗ്യ വകുപ്പ്..!! മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം…
കോഴിക്കോട്: മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ...