ഞങ്ങളുടെ ഹൃദയം ഉരുൾപൊട്ടൽ ബാധിച്ച ഓരോ വ്യക്തിക്കും കുടുംബത്തിനും ഒപ്പമാണ്..!! വയനാട് ദുരിത ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ

മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ്റെ ദുരന്തനിവാരണ സംഘം സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (എസ് ഡി എം എ) ചേർന്ന് പ്രവർത്തിക്കും. പാൽ, പഴങ്ങൾ തുടങ്ങിയ പോഷക ആഹാരങ്ങൾ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങൾ എന്നിവ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വിതരണം ചെയ്യും. വെള്ളം, ടോയ്‌ലറ്ററികൾ, അവശ്യ ശുചിത്വ വസ്തുക്കൾ, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കും.

രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും സമ്മാനം..!!! മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഓണം സ്വർണ്ണോത്സവത്തിന് തുടക്കമായി

വീട് നഷ്‌ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവ നൽകും.
സുസ്ഥിര ഉപജീവനം പുനഃസ്ഥാപിക്കാൻ വയനാടിൻ്റെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്ക്ക് പിന്തുണ നൽകും.

ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിൻ്റെ തുടർച്ച ഉറപ്പാക്കാൻ പുസ്തകങ്ങളും കളി സാമഗ്രികളും വിതരണം ചെയ്യും. ക്യാംപുകളിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകൾ സ്ഥാപിക്കുന്നതിനൊപ്പം ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കും.
ദുരന്തബാധിതർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും യുവാക്കൾക്കും, കൗൺസിലിംഗ് നൽകും, ഒപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങും.

“വയനാടൻ ജനതയുടെ ദുരിതവും ഉരുൾപൊട്ടൽ മൂലമുണ്ടായ വൻ നാശനഷ്ടങ്ങളും ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അങ്ങേയറ്റം ദുഃഖകരമായ ഈ സമയത്ത്, ഞങ്ങളുടെ ഹൃദയം ഉരുൾപൊട്ടൽ ബാധിച്ച ഓരോ വ്യക്തിക്കും കുടുംബത്തിനും ഒപ്പമാണ്. ഈ ദുഷ്‌കരമായ സമയത്ത് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു” റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിലുള്ള ദുരന്തസാധ്യത നേരിടാനുള്ള സംരംഭങ്ങളെ അടിസ്ഥാനമാക്കി, വയനാട്ടിലും രാജ്യത്തുടനീളവുമുള്ള മറ്റ് ദുർബല പ്രദേശങ്ങളിലും സഹകരണപരവും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ളതുമായ ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. റിലയൻസ് ഫൗണ്ടേഷൻ ടീം സംസ്ഥാന അധികാരികളുമായി സജീവമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ നടപടികൾ ഉടനടി കാര്യക്ഷമമായി നടപ്പാക്കും.
2018, 2019, 2021 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കോവിഡ്-19 മഹാമാരിയിലും കേരളത്തിന് റിലയൻസ് ഫൗണ്ടേഷൻ സഹായം നൽകിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51