പശുക്കൾ കമ്മ്യൂണിസ്റ്റ് പച്ച തിന്നൂല്ല.. അതുകൊണ്ടാണ് അതിനെ നമ്മൾ ഗോമാതാ എന്ന് വിളിക്കുന്നത്..! ചിരിയുടെ മേളവുമായി പൊറാട്ട് നാടകത്തിൻ്റെ പുതിയ ടീസർ പുറത്തിറങ്ങി. ഒൻപതിനു തീയറ്ററുകളിൽ

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായിരിക്കും പൊറാട്ട് നാടകം എന്ന സൂചനയാണ്പുതിയ ടീസറും നല്‍കുന്നത്. ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും മറ്റും ടീസറില്‍ പ്രതിപാദ്യമാകുന്നുണ്ട്. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം ‘ ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്.സിദ്ദിഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9-നാണ് ഈ ചിത്രം തീയറ്ററുകളിലെത്തുക.

കാണാതായവരെ മരിച്ചതായി കണക്കാക്കണമെന്ന് സർക്കാർ; നഷ്ടപരിഹാരത്തിന് വിപുലമായ പാക്കേജ് വേണ്ടിവരും; ഓഖിയിൽ നൽകിയത് ഇങ്ങനെ…

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌.

ദയ അർഹിക്കുന്നില്ല..!! ശിക്ഷ സമൂഹത്തിന് പാഠമാകണം..!! ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയൽവാസിയായ പ്രതിക്ക് കടുത്തശിക്ഷ

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഗെയിം കളിക്കാൻ ഇനി പുതിയ വഴി..!!! ഗൂഗിളിന്റെ ഗെയിം സ്‌നാക്‌സുമായി കൈകോര്‍ത്ത് ജിയോ ഗെയിംസ്

ദുൽഖർ സൽമാൻ വീണ്ടും വമ്പൻ തെലുങ്ക് ചിത്രവുമായി എത്തുന്നു

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51