തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ, ട്രെൻഡിങ്ങിൽ ഒന്നാമൻ

മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിങ്‌ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ് സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്.

പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥ ഷാഫിയും റോണി ഡേവിഡും ചേർന്നൊരുക്കുന്നു. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ തുടങ്ങി നിരവധി താരങ്ങൾ ശ്രേധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കണ്ണൂർ സ്‌ക്വാഡിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

Similar Articles

Comments

Advertisment

Most Popular

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...

“ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” തീപ്പൊരിപ്പാറിച്ച്‌ ലിയോയുടെ പുതിയ പോസ്റ്റർ

ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ...