‘Spark L.I.F.E’ ! പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ ടീസർ വൈറലാവുന്നു…

പുതുമുഖതാരം വിക്രാന്ത്, മെഹ്‌റിൻ പിർസാദ, രുക്‌സാർ ധില്ലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘Spark L.I.F.E’ ന്റെ ടീസർ റിലീസ് ചെയ്തു. തീയും രക്തക്കറകളും മൃതദേഹങ്ങളുമുള്ള ഉൾപ്പെട്ട 2 മിനിറ്റും 2 സെക്കൻഡും ദൈർഘ്യമുള്ള ടീസർ പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കുന്ന തരത്തിലാണ്. റൊമാൻസ്, ആക്ഷൻ, ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ ദൃശ്യങ്ങൾ ടീസറിൽ കാണാം. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമക്കായി ഒരു വിട്ടുവീഴ്ചകളും ചെയ്തില്ലെന്നുള്ളത് ടീസറിൽ നിന്നും വ്യക്തമായ. വ്യക്തമായ ഫ്രെയിമുകളാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് ‘Spark L.I.F.E’.

ബിഗ് ബജറ്റിൽ ഒരുക്കിയ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ‘Spark L.I.F.E’ പ്രഖ്യാപിച്ച നിമിഷം മുതൽ വാർത്തകളിൽ ഇടം നേടിയ ഒരു സിനിമയാണ്. ഡീഫ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിക്രാന്താണ് നായകൻ. മലയാള താരം ഗുരു സോമസുന്ദരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നാസർ, വെണ്ണേല കിഷോർ, സുഹാസിനി മണിരത്‌നം, സത്യ, ബ്രഹ്മാജി, ശ്രീകാന്ത് അയ്യങ്കാർ, അന്നപൂർണമ്മ, രാജാ രവീന്ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ടിട്ട പോസ്റ്റർ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ തിരക്കിലാണ്. ‘ഹൃദയം’ ഫെയിം ഹേഷാം അബ്ദുൾ വഹാബ് ചിത്രത്തിനായി സംഗീതം പകരുന്നത്. പിആർഒ: ശബരി.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...