ഡോ. ശിവരാജ് കുമാർ, കാർത്തിക് അദ്വൈത് ചിത്രം അനൗൺസ് ചെയ്തു

സുധീർ ചന്ദ്ര ഫിലിം കമ്പനിയുടെ ബാനറിൽ കന്നഡ സൂപ്പർസ്റ്റാർ ഡോ. ശിവരാജ് കുമാർ അടുത്ത ചിത്രത്തിന്റെ അനൗൺസ്മെന്‍റ് നടത്തിയിരിക്കുകയാണ്. കാർത്തിക് അദ്വൈതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം SCFC യുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ്. ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനത്തിൽ കോൺസെപ്റ്റ് പോസ്റ്ററിലൂടെയാണ് അനൗൺസ്മെന്‍റ് നടത്തിയത്. വിക്രം പ്രഭുവിനെ നായകനാക്കി ‘പായും ഒളി നി എനക്ക്’ എന്ന ചിത്രത്തിന് ശേഷം കാർത്തിക് അദ്വൈതിന്റെ ചിത്രം കൂടിയാകും.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന 3
#ShivannaSCFC01 മികച്ച ടെക്നിക്കൽ ടീം തന്നെയുണ്ടാകും. വിക്രം വേദ, കൈതിയിലൂടെ പ്രശസ്തനായ സാം സി എസ് സംഗീതം നിർവഹിക്കുന്നു. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വളരെ സീരിയസായി ശിവരാജ് കുമാറിനെ കാണുന്ന പോസ്റ്ററിൽ മികച്ച പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.

സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചില താരങ്ങൾ ചിത്രത്തിൽ ഉണ്ടാകും. അതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പാൻ സൗത്ത് ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ റിലീസിനൊരുങ്ങും. പി ആർ ഒ – ശബരി

Similar Articles

Comments

Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...