ഇരവ് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി !

സെലിബ്സ്‌ ആൻഡ് റെഡ് കാർപെറ്റ് പ്രോഡക്ഷനും വിഫ്റ്റ് സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ഇരവ്”എന്ന സിനിമയിലെ ആദ്യത്തെ പാട്ട് “കാണാ ചില്ലമേൽ” പുറത്തിറങ്ങി.
അരുൺ രാജ് സംഗീതസംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അമൃതാ സുരേഷാണ്. വരികൾ സന്ദീപ് സുധ യുടേതാണ്. വിഫ്റ്റ് സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ഇരവ്. വിഫ്റ്റ് സിനിമാസിന്റെ ലോഗോ ലോഞ്ചും അതെ വേദിയിൽ വെച്ച് നടന്നു.
വെസ്റ്റ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിർമ്മാണ സംരംഭമാണ് വിഫ്റ്റ് സിനിമാസ്.ആദ്യമായിട്ടാണ് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മാത്രമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്.സിനിമ വിദ്യാഭ്യാസ രംഗത്ത് മുൻ നിരയിൽ നിൽക്കുന്ന വിഫ്റ്റ് പത്തു വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വിഫ്റ്റ് സിനിമാസ് എന്നാ പുതിയ പ്രൊഡക്ഷൻ ഹൗസുമായി എത്തുകയാണ് വിഫ്റ്റ്.

ഇരവിൽ, നമിത പ്രമോദ്, ഡാനിയൽ ബാലാജി,സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. WIFT ലേ വിദ്യാർത്ഥികളായ ഫസ്‌ലിൻ മുഹമ്മദും അജിൽ വിൽസൺ ചേർന്നാണ് സംവിധാനം ചെയ്യുന്നത്, പ്രൊഡ്യൂസർ രാജ് സക്കറിയാസ്. കോ പ്രൊഡ്യൂസർ ശ്യംധർ, ജൂഡ് എ എസ്. വിഷ്ണു p v ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജയ് ടി എ, ഫ്രാങ്ക്‌ളിൻ ഷാജി, അമൽനാഥ് ആർ എന്നിവർ ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.എഡിറ്റിംഗ് നിഖിൽ വേണു,മ്യൂസിക് അരുൺ രാജ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു.ഒരു ഇമോഷണൽ ത്രില്ലാറാണ് ചിത്രം. വാഗമൺആണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം.

Similar Articles

Comments

Advertismentspot_img

Most Popular