‘പുതിയ വെല്ലുവിളി നേരിടാനുള്ള ശരിയായ സമയം; യുണൈറ്റഡിനോടും ആരാധകരോടും സ്‌നേഹം മാത്രം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബിനോടും ആരാധകരോടും അതിയായ സ്നേഹമുണ്ട്. അത് ഒരിക്കലും മാറില്ല. എന്നാല്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കും ഭാവിയിലും ക്ലബ്ബിന് വിജയാശംസകള്‍ നേരുന്നുവെന്നും റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്ന് കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ വഴിപിരിയുകയാണെന്നും താരം വ്യക്തമാക്കി.

പരസ്പര ധാരണയില്‍ ക്ലബ് വിടുകയാണെന്ന് ക്ലബ് അധികൃതര്‍ നേരത്തെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. രണ്ടു കാലയളവുകളിലായി നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും താരത്തിനും കുടുംബത്തിനും ശുഭദിനങ്ങള്‍ നേരുന്നുവെന്നും ക്ലബ് വ്യക്തമാക്കിയിരുന്നു.

ക്ലബ്ബ് മാനേജ്‌മെന്റിനും കോച്ച് എറിക് ടെന്‍ ഹാഗിനുമെതിരേ ഒരു ടിവി അഭിമുഖത്തില്‍ തുറന്നടിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. താരവും എറിക് ടെന്‍ ഹാഗും തമ്മിലുള്ള ശീതയുദ്ധം പരസ്യമായതിനു പിന്നാലെ പോര്‍ച്ചുഗീസ് താരത്തെ തന്റെ ടീമില്‍ ആവശ്യമില്ലെന്ന് കോച്ച്, ക്ലബ്ബ് ഉടമകളായ ഗ്ലേസര്‍ കുടുംബത്തെ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് താരവും ക്ലബ്ബും വഴിപിരിഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular