ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസ്: പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കിയേക്കും

തിരുവനന്തപുരം : ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കിയേക്കും. പിരിച്ചുവിടലിനു ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. സുനു 6 കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളുമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസില്‍ ക്രിമിനലുകളെ വാഴിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ 6 വര്‍ഷമായി ആവര്‍ത്തിമ്പോഴും, എല്ലാ അധികാരത്തോടെയും സസുഖം വാഴുന്ന ക്രിമിനല്‍ പൊലീസിന് ഉദാഹരണമാണു പി.ആര്‍.സുനു. തൃക്കാക്കര ബലാത്സംഗക്കേസില്‍ കസ്റ്റഡിയിലായതോടെയാണ് ക്രിമിനല്‍! ചരിത്രം ചര്‍ച്ചയായത്. മുന്നണിയില്‍നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതോടെ ഇയാള്‍ക്കെതിരെ കര്‍ശന നടപടിക്കു കളമൊരുങ്ങുകയായിരുന്നു.

വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; സഹപാഠിയ്ക്കായി പോലീസ് തിരച്ചല്‍
സുനുവിനെതിരെ പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടല്‍ വേണമെന്നാണു ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സുനു കുറ്റക്കാരനാണോയെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും മുന്‍കാല ചരിത്രം സേനയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സുനു ഇപ്പോള്‍ പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്.

കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടതും അയോഗ്യതയായി ഡിജിപി കാണുന്നു. പിരിച്ചുവിടണമെങ്കില്‍ പുതിയ വകുപ്പുതല അന്വേഷണവും സാക്ഷി വിസ്താരവും ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാല്‍ മാത്രമേ നടപടിക്ക് തുടക്കമാവൂ.

അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ

Similar Articles

Comments

Advertismentspot_img

Most Popular