മോഷണം ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച 10 വയസുകാരി മരിച്ചു

ചെന്നൈ : തമിഴ്‌നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെണ്‍കുട്ടി മരിച്ചു. കടലൂര്‍ സ്വദേശിനി കര്‍പ്പകാംബാള്‍ (10) ആണ് മരിച്ചത്. ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം.

സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആണ്‍മക്കള്‍, മകള്‍ കര്‍പ്പകാംബാള്‍ എന്നിവരെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചിരുന്നു. മോഷണശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഗണേഷ് നഗര്‍ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് കര്‍പ്പകാംബാള്‍ മരണത്തിനു കീഴടങ്ങിയത്. കൊലപാതക കേസ് റജിസ്റ്റര്‍ ചെയ്ത് ഗണേഷ് നഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രങ്ങളിലെ മോഷണം സംബന്ധിച്ച് കീറനൂര്‍, ഉടയാളിപ്പട്ടി എന്നിവിടങ്ങളിലെ പൊലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...