ഹൻസിക മോട്‌വാനിയുടെ വിവാഹം ലൈവ് സ്ട്രീം ചെയ്യും

തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനിയുടെ വിവാഹം തത്സമയം സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ട്. ഡിസംബർ 4 ന് ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് നടക്കുന്ന ചടങ്ങിന്റെ ചിത്രീകരണ അവകാശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിട്ടുണ്ടെന്നാണ് സൂചന. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുക.

അതേസമയം, വിവാഹ ലെഹങ്കയ്‌ക്കായി ഷോപ്പിംഗ് നടത്തുന്ന ഒരു ചിത്രം അടുത്തിടെ ഹൻസിക പങ്കുവെച്ചിരുന്നു. ഹൻസികയും വരൻ സൊഹൈലും അടുത്തിടെയാണ് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ സൊഹൈൽ വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രം ഹൻസിക പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആരാധകരാണ് നടിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular