വാടക ഗര്‍ഭധാരണം: നയന്‍താരയുടെ മൊഴി എടുക്കും

ചെന്നൈ : തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു. ഇരുവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാനാണു തീരുമാനം. ഇതിനായി അന്വേഷണ സമിതി അംഗങ്ങള്‍ ദമ്പതികളെ നേരില്‍ക്കാണും.

വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയില്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ജൂണ്‍ 9 നായിരുന്നു നയന്‍താര–വിഘ്‌നേഷ് വിവാഹം.

വിവാദം സംബന്ധിച്ചു നയന്‍താരയും വിഘ്‌നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമൂഹമാധ്യമത്തില്‍ സജീവമായ വിഷ്‌നേഷിന്റെ ഇന്നത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായി. ”എല്ലാം കൃത്യമായ സമയത്ത് നിങ്ങള്‍ അറിയും. ക്ഷമയോടെ കാത്തിരിക്കുക” – എന്നാണ് വിഘ്‌നേഷ് കുറിച്ചത്.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...