ഷാഫിയുടെ ആനന്ദം പരമാനന്ദം പൂർത്തിയായി

ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമര്‍, എന്റെര്‍ടൈനറായ ആനന്ദം പരമാനന്ദം എന്ന ചിത്രം പൂര്‍ത്തിയായി. പഞ്ചവര്‍ണ്ണത്തത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്തത രംഗ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഓ.പി.ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി.എസ്.പ്രേമാനന്ദന്‍, കെ.മധു എന്നിവരാണ് നിര്‍മ്മാതാക്കള്‍. എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്.

ഒപ്പം അല്‍പ്പം ഫാന്റെ സിയും അകമ്പടിയായിട്ടുണ്ട്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെ പ്രമേയം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജുവര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.

തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണ നാണ് ഈ ചിത്രത്തിലെ നായിക.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്നിരിക്കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും
വി.സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അര്‍ക്കന്‍, മേക്കപ്പ്. പട്ടണം റഷീദ്.
കോസ്റ്റ്യം’ ഡിസൈന്‍ സ മീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ റിയാസ്.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രാജീവ് ഷെട്ടി. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് ശരത്, അന്ന,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്: ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഡിക്‌സന്‍പൊടു ത്താസ്.
സപ്തത തരംഗ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...