പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ആരൊക്കെയുണ്ടാവും ? മറുപടിയുമായി നിര്‍മ്മാതാവ്

അല്ലു അര്‍ജുന്‍ രശ്മിക മന്ദാന താര ജോഡികളുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മറ്റൊരു വാര്‍ത്തയും പ്രചരിച്ചു തുടങ്ങിയത്.

രണ്ടാം ഭാഗത്തില്‍ സായ് പല്ലവിയും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. വാര്‍ത്ത സായ് പല്ലവിയുടേയും അല്ലു അര്‍ജുന്റേയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ വാര്‍ത്തയോട് സിനിമയുടെ അണിയറ പ്രവര്‍ത്തകരോ സായ് പല്ലവിയോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. രണ്ടാം ഭാഗത്തില്‍ ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടിയായി സായ് പല്ലവി എത്തും എന്നായിരുന്നു വാര്‍ത്ത.

ഇപ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് രവി ശങ്കര്‍ തന്നെയാണ് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ മൂന്നാമത്തെ ആഴ്ച്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും നിര്‍മാതാക്കളില്‍ ഒരാളായ രവി ശങ്കര്‍ പറഞ്ഞു. സായ് പല്ലവി സിനിമയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി.

നേര്യമംഗലത്ത്ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഏകദേശം 350 കോടി മുതല്‍ മുടക്കിലാണ് പുഷ്പ 2 ചിത്രീകരിക്കുന്നത് എന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രത്തിനൊപ്പം പുഷ്പയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വിജയ് സേതുപതിയും എത്തുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Similar Articles

Comments

Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...