, സ്മൃതി ഇറാനി സോണിയയെ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സോണിയ-സ്മൃതി ഇറാനി പോരിന് സാക്ഷിയായ ലോക്‌സഭയില്‍ കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ നേതൃത്വം. ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞ് സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുന്നത്.

കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ പരാമര്‍ശത്തില്‍ സോണിയ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടേയും ആവശ്യം. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്ക് പിഴയാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഞാന്‍ എന്തിന് മാപ്പ് പറയണമെന്നുമായിരുന്നു സോണിയയുടെ ചോദ്യം.

സഭ നിര്‍ത്തിവെച്ചതോടെ നടുത്തളത്തിലിറങ്ങിയ സോണിയ മുതിര്‍ന്ന ബി.ജെ.പി. എം.പിയായ രാമാദേവിയുടെ അടുത്തെത്തി സംസാരം തുടങ്ങിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. രമാദേവിയോട് സംസാരിക്കുന്നതിനിടെ തന്നോട് സംസാരിക്കൂവെന്നും താനാണ് വിഷയം ഉന്നയിച്ചതെന്നും സ്മൃതി പറഞ്ഞു. എന്നാല്‍ മന്ത്രിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് സോണിയ വ്യക്തമാക്കിയതോടെയാണ് ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന തരത്തില്‍ സ്മൃതി ഇറാനി പറഞ്ഞതെന്ന് ആരോപണമുയര്‍ത്തുന്നു കോണ്‍ഗ്രസ് എം.പിമാര്‍.

സോണിയയോട് സംസാരിക്കുന്നതിനിടെ സ്മൃതി ഇറാനി ഔചിത്യമില്ലാതെ പെരുമാറിയെും അപകീര്‍ത്തികരമായ വാക്കുകളുപയോഗിച്ചെന്നും കോണ്‍ഗ്രസ് എം.പി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു.

വിവാദങ്ങൾക്കെതിരെ മറുപടിയുമായി- നഞ്ചിയമ്മ

സ്മൃതി ഇറാനിക്ക് രാഷ്ട്രീപരമായി ചോദ്യങ്ങള്‍ ചോദിക്കാം. അതിനപ്പുറം ഒരും എം.പി മറ്റൊരു എം.പിയോട് എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ജയറാം രമേശ് ചോദിച്ചു. സോണിയക്ക് നേരെ സ്മൃതി ഇറാനി കൈചൂണ്ടി സംസാരിച്ചുവെന്നും മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular