ലിംഗത്തില്‍ തേള്‍ ടാറ്റൂ ചെയ്ത യുവാവിന് സംഭവിച്ചത് ഡോക്ടറുടെ വെളിപ്പെടുത്തല്‍

ഇപ്പോള്‍ യുവതീ -യുവാക്കള്‍ക്കിടയില്‍ ടാറ്റു ചെയ്യുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ് .ലിംഗത്തില്‍ തേള്‍ ടാറ്റൂ ചെയ്ത യുവാവിന് പിന്നീട് സംഭവിച്ചതിനെക്കുച്ച് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

ഒരു രോഗിയുടെ ലിംഗം പരിശോധിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് യുഎസിലെ സെന്റ് ലൂയിസ് ഓഫ് മിസോറിയില്‍ നിന്നുള്ള ടിക് ടോക്ക് ഡോ. ബെഞ്ചമിന്‍ ഷ്മിത്ത് (Dr Benjamin Schmidt) പങ്കുവച്ചത്. മൂത്രമൊഴിക്കുമ്പോള്‍ ലിംഗത്തില്‍ കഠിനമായ വേദന അനുഭവപ്പെട്ട് എന്ന് പരാതിയുമായാണ് രോഗി ആശുപത്രിയില്‍ എത്തിയതെന്ന് LABbible റിപ്പോര്‍ട്ട് ചെയ്തു.

മൂത്രമൊഴിക്കുമ്പോള്‍ ഒരു പുരുഷന് വേദന അനുഭവപ്പെടുന്നത് സാധാരണമല്ലാത്തതിനാല്‍ ഡോ. ഷ്മിത്ത് രോഗിയുടെ അവസ്ഥ വിലയിരുത്താന്‍ ശ്രമിച്ചു. രോഗിയുടെ ലിംഗം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ലിംഗത്തില്‍ ഒരു കറുത്ത പാട് ശ്രദ്ധയില്‍പ്പെട്ടുമെന്ന് ഡോക്ടര്‍ പറഞ്ഞു.

ഞാന്‍ നോക്കിയപ്പോള്‍ രോഗിയുടെ ലിംഗത്തില്‍ ഒരു കറുത്ത പാട് കണ്ടു. ലിംഗത്തിലെ ഈ കറുത്ത പാട് നിങ്ങള്‍ മുമ്പ് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് രോഗിയോട് ചോദിച്ചുവെന്നും ഡോ. ബെഞ്ചമിന്‍ പറഞ്ഞു.

അഭയ കേസ് പ്രതികൾക്ക് ജാമ്യം,

ലിംഗത്തില്‍ ‘തേള്‍ ടാറ്റൂ’ (scorpion tattoo) ചെയ്തതാണ്. വിയറ്റ്‌നാമില്‍ വച്ചാണ് ടാറ്റൂ ചെയ്തതെന്നും ഇത് ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും രോഗി പറഞ്ഞു. രോഗി ശരീരത്തിലെ എല്ലാ ഭാഗത്തും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കി. എന്നാല്‍ പിന്നീട് അതിനെ കുറിച്ച് രോഗിയോട് സംസാരിച്ചില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

രോഗിയുടെ ചില പരിശോധനകളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിനാല്‍ രോഗിയുടെ വേദനാജനകമായ മൂത്രമൊഴിക്കലിന്റെ കാരണം എന്താണെന്ന് കൃത്യമായി പറയാനാകില്ല. പക്ഷേ ഇത് ടാറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് ഉറപ്പുണ്ടെന്നും ഡോ. ബെഞ്ചമിന്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular