സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ രാം ചരണും വെങ്കിടേഷും

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ രാം ചരണും വെങ്കിടേഷും. സല്‍മാന്‍ ഖാന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കഭി ഈദ് കഭി ദീവാലി. ഇപ്പോള്‍ ചിത്രത്തെ സംബന്ധിച്ച പുതിയ ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്.

തെലുങ്കിലെ യുവ സൂപ്പര്‍താരം രാം ചരണ്‍ തേജയും ചിത്രത്തില്‍ സല്‍മാനൊപ്പം എത്തും എന്നതാണ് വാര്‍ത്ത. ഒരു ഗാനരംഗത്തിലാകും രാം ചരണ്‍ എത്തുക എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിലെ സുപ്രധാന രംഗത്ത് വരുന്ന ഗാനമായിരിക്കും ഇത്. ആര്‍.ആര്‍.ആറിനുശേഷം ഉത്തരേന്ത്യയില്‍ രാം ചരണിനുണ്ടായ ജനപ്രീതി കണക്കിലെടുത്താണ് സല്‍മാന്‍ ചിത്രത്തില്‍ രാം ചരണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെലുങ്ക് താരം വെങ്കിടേഷാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക.

ജാസി ഗില്‍, ഷെഹനാസ് ഗില്‍, പാലക് തിവാരി, രാഘവ് ജൂയല്‍, സിദ്ധാര്‍ത്ഥ് നിഗം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫര്‍ഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന് മുൻകൂർ ജാമ്യം

Similar Articles

Comments

Advertismentspot_img

Most Popular