പിണറായി വിജയനെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

മട്ടന്നൂർ: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മട്ടന്നൂരിൽ പ്രതീകാത്മക പ്രതിഷേധം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

പിണറായി വിജയൻറെ മുഖംമൂടി അണിഞ്ഞ ആളെ വിലങ്ങണിയിച്ച് മട്ടന്നൂർ നഗരത്തിലൂടെ പ്രകടനം നടന്നു. പരിപാടി പോലീസ് സ്റ്റേഷന് മുൻപിൽ ഡിസിസി സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഫർസിൻ മജീദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ,ജില്ലാ സെക്രട്ടറിമാരായ രോഹിത്ത് പടിയൂർ, വിജിത്ത് നീളഞ്ചേരി, രാജേഷ് കൂടാളി, അയ്യൂബ് ബ്ലാത്തൂർ, ഉനൈസ് കോളയാട്, ശ്രുതി കയനി, ഹരികൃഷ്ണൻ പാളാട് തുടങ്ങിയവർ സംസാരിച്ചു. രാജേഷ് കയനി,സന്തോഷ് വച്ചാക്കിൽ, നിധീഷ് കൊതേരി,ശ്രീനേഷ് മാവില,അഷ്റഫ് ഇളമ്പാറ,ജിഷ്ണു പെരിയച്ചർ, ഷമീൽ ആയിപ്പുഴ, സുനീഷ് കോളയാട്,സന്തോഷ് ഒ.എം,റിബിൻ കോളോളം തുടങ്ങിയവർ നേതൃത്വം നൽകി.

ഫാനിൽ തൂങ്ങിയ നിലയിൽ ഗർഭിണി; കുതിച്ചെത്തിയ പോലീസ്; സിനിമയെ വെല്ലുന്ന സംഭവങ്ങൾ…

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാര്‍ട്ടിപ്രവര്‍ത്തകയുടെ കുളിമുറിയില്‍; ഫോണ്‍ വീണു, ആളെ പിടികിട്ടി

Similar Articles

Comments

Advertismentspot_img

Most Popular