എല്ലാത്തിനും കാരണം മ‍ജ്ഞുവാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന താരമാണ് മഞ്ജുവാര്യര്‍. നീണ്ട ഇ​ടവേളയ്ക്കു ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വന്നതെങ്കിലും കൈ നിറയെ ചിത്രങ്ങള്‍ താരത്തിനുണ്ട്. മാത്രവുമല്ല പ്രേക്ഷകരുടെ പ്രിയങ്കരി കൂടിയാണ് മഞ്ജുവാര്യര്‍. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ആയിഷ’. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന വാര്‍ത്തയും ഫസ്റ്റ്ലുക്ക് പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയതാണ്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ നടി രാധിക ഈ സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ്. വര്‍ഷങ്ങളായി യുഎഇയിലാണ് രാധിക താമസിക്കുന്നത്. മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെയാണ് രാധിക തിരിച്ചു വരുന്നത്.

‘‘ആയിഷയിലെ എന്റെ കഥാപാത്രം വളരെ രസകരമാണ്, മൂന്ന് കാരണം കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. മഞ്ജു വാര്യരോടൊപ്പം അഭിനയിക്കാം എന്നതാണ് പ്രധാന കാരണം.അവള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല; അവര്‍ ശരിക്കും ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. അവരുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതയാണ്.’’ രാധിക ഒരു മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെയാണ്. മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ചിത്രവും രാധിക ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ആയിഷ ആദ്യ ഷെഡ്യൂള്‍ യു.എ.യില്‍ പാക്ക് അപ്പ് ആയെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ അറിയിച്ചിരുന്നു. മലയാളത്തിനും അറബിക്കിനും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും ചിത്രം എത്തുന്നു. പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകന്‍. ആയിഷ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്.

Similar Articles

Comments

Advertismentspot_img

Most Popular