മാസ് വാക്സിനേഷന് സര്‍ക്കാര്‍; പ്രതിരോധം ഉറപ്പിക്കാൻ പുതിയ കര്‍മപദ്ധതി

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മാസ് വാക്സിനേഷന് ഒരുങ്ങുന്നു. ‘ക്രഷിങ് ദ കര്‍വ്’ എന്ന പേരില്‍ കര്‍മപദ്ധതി നടപ്പാകും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡിഎംഒമാരു‍ടെ യോഗം ചേരുന്നു. 45 വയസിന് മുകളിലുളള പരമാവധി പേര്‍ക്ക് വാക്സീന്‍ നല്‍കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും സർക്കാർ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular