പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻചാണ്ടി

പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻചാണ്ടി. നേമത്ത് നിന്ന് മത്സരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിൽ തന്റെ പേര് അംഗീകാരമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

നേമത്ത് ഉമ്മൻചാണ്ടി മത്സരിച്ചേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ അണികൾ പ്രകടനവുമായി എത്തിയിരുന്നു. ഉമ്മൻചാണ്ടിയെ നേമത്തേയ്ക്ക് വിട്ടു നൽകില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള അണികൾ എത്തിയത്. ഡൽഹിയിൽ നിന്ന് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിൽ എത്തുന്നതിന് മുന്നോടിയായി പ്രവർത്തകർ പരിസരത്ത് തടിച്ചുകൂടി. വളരെ കഷ്ടപ്പെട്ടാണ് ഉമ്മൻചാണ്ടി വീടിനുള്ളിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജസ്റ്റിൻ ഉമ്മൻചാണ്ടിയുടെ വീടിന് മുകളില് കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിന് പിന്നാലെ ഉമ്മൻചാണ്ടി പ്രവർത്തകർക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് താഴെയിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾ താഴെ ഇറങ്ങി. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ പിന്നെ തങ്ങൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്ന് ജസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങൾ ഉമ്മൻ ചാണ്ടിയെ വിട്ടു നൽകില്ലെന്നും ജസ്റ്റിൻ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular