കര്‍ണാടകയിലെ ക്വാറിയില്‍ സ്ഫോടനം: ആറുപേര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

ചിക്കബല്ലാപൂര്‍ ജില്ലയിലെ ക്വാറിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടത്തിലേക്ക് നയിച്ചത്. ദുരന്തത്തിനിരയായവരുടെ ശരീരങ്ങള്‍ ചിതറിപ്പോയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജലാറ്റിന്‍ സ്റ്റിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന തദ്ദേശീയരുടെ പരാതിയില്‍ ഫെബ്രുവരി ഏഴിന് ഈ ക്വാറിയുടെ പ്രവര്‍ത്തനം വിലക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്ന താക്കീതോടെ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കി.

അപകടകരമായ രീതിയില്‍ ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ ശേഖരിച്ചിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.ജനുവരിയില്‍ ശിവമോഗയില്‍ ഉണ്ടായ സമാനമായ അപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular