കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വധിക്കപ്പെട്ട ഭീകരരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരരെ വധിച്ചത്. ഭീകരര്‍ക്കുവേണ്ടി സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന ഭീകരരെ തിരഞ്ഞ സുരക്ഷാ സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ, ബുദ്ഗാമില്‍ പുലര്‍ച്ചെ മുതല്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ വീരമൃത്യു വരിച്ചതായും മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സമീപകാലത്തായി ജമ്മു കശ്മീരില്‍ സൈന്യം ഭീകര വിരുദ്ധ നടപടി സജീവമാക്കിയിരുന്നു. പിടിയിലാകുന്ന ഭീകരരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും സൈന്യത്തിന് സഹായകമാകുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular