എയ്‌റോ ഇന്ത്യ ഷോയ്ക്ക് ഇന്ന് തിരശീല വീഴും

ബംഗളൂരു: വ്യോമയാന, പ്രതിരോധ മേഖലകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ അവസരമൊരുക്കിയ എയ്‌റോ ഇന്ത്യ ഷോയ്ക്ക് ഇന്ന് തിരശീല വീഴും. ബംഗളൂരു യെലഹങ്ക എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നടന്നുവരുന്ന ത്രിദിന വ്യോമ പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ രംഗത്ത ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെയും സാന്നിധ്യം സമാപന ചടങ്ങിലുണ്ടാവും.

യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളാണ് സമാപന ദിവസത്തെ ഹൈലൈറ്റ്. കരാറുകളുടെ പ്രഖ്യാപനവും പുതിയ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണം സംബന്ധിച്ച അറിയിപ്പുകളും ഉണ്ടാവും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടത്തും.

ലോക്ക്ഫീഡ് മാര്‍ട്ടിന്‍, ബോയിംഗ്, ദെസ്സോ, റഫേല്‍, സഫ്രാന്‍ തുടങ്ങിയ വിദേശ കമ്പനികള്‍ എയ്‌റോ ഇന്ത്യ ഷോയ്ക്ക് എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് എച്ച്എഎല്‍, ബിഡിഎല്‍, ടാറ്റ, അദാനി തുടങ്ങിയ കമ്പനികളും ഷോയില്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular