സം​സ്ഥാ​ന​ത്ത് ഇ​നി മു​ത​ൽ വീ​ട് പ​ണി ആ​രം​ഭി​ക്കാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല

സം​സ്ഥാ​ന​ത്ത് ഇ​നി മു​ത​ൽ വീ​ട് പ​ണി ആ​രം​ഭി​ക്കാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

കെ​ട്ടി​ട നി​ര്‍​മ്മാ​ണ അ​നു​മ​തി ന​ല്‍​കു​ന്ന​ത് ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ല്‍ നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​പ്പെ​ടു​വി​ക്കു​വാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

സ്ഥ​ലം ഉ​ട​മ​യു​ടെ​യും പ്ലാ​ന്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ധി​കാ​ര​പ്പെ​ട്ട എം​പാ​ന​ല്‍​ഡ് ലൈ​സ​ന്‍​സി​യു​ടെ​യും (ആ​ര്‍​ക്കി​ടെ​ക്ട്, എ​ഞ്ചി​നീ​യ​ര്‍, ബി​ല്‍​ഡിം​ഗ് ഡി​സൈ​ന​ര്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​ല്ലെ​ങ്കി​ല്‍ ടൗ​ണ്‍ പ്ലാ​ന​ര്‍) സാ​ക്ഷ്യ​പ​ത്ര​ത്തി​ന്മേ​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് നി​യ​മ ഭേ​ദ​ഗ​തി വ​രു​ന്ന​ത്.

പ്ലാ​ന്‍ ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍​ക്ക​കം കൈ​പ്പ​റ്റി സാ​ക്ഷ്യ​പ​ത്രം ന​ല്‍​ക​ണം.

ഈ ​രേ​ഖ നി​ര്‍​മ്മാ​ണ പെ​ര്‍​മി​റ്റാ​യും കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദ​മാ​യും ക​ണ​ക്കാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ള്‍ ക​ര​ട് ബി​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ പ​ത്രം ന​ല്‍​കു​ന്ന ഉ​ട​മ​യോ ലൈ​സ​ന്‍​സി​യോ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യാ​ല്‍ പി​ഴ ചു​മ​ത്താ​നും ലൈ​സ​ന്‍​സി​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നും നി​ര്‍​ദി​ഷ്ട നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

100 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും 200 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ വീ​ത​വും 300 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ആ​റ് ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് പി​ഴ.

കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​നും സൈ​റ്റ് പ്ലാ​നും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള്‍​ക്കും ച​ട്ട​ങ്ങ​ള്‍​ക്കും നി​യ​മാ​നു​സൃ​ത​മാ​യ മ​റ്റ് വ്യ​വ​സ്ഥ​ക​ള്‍​ക്കും അ​നു​സൃ​ത​മാ​ണെ​ന്ന് കെ​ട്ടി​ട ഉ​ട​മ​സ്ഥ​നും എം​പാ​സ​ല്‍​ഡ് ലൈ​സ​ന്‍​സി​യും സം​യു​ക്ത​മാ​യാ​ണ് സാ​ക്ഷ്യ​പ​ത്രം ന​ല്‍​കേ​ണ്ട​ത്.

1) ​ഏ​ഴു മീ​റ്റ​റി​ല്‍ കു​റ​വ് ഉ​യ​ര​വും 2 നി​ല​വ​രെ​യും 300 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ കു​റ​വ് വി​സ്തൃ​തി​യു​മു​ള്ള വീ​ടു​ക​ള്‍​ക്ക് നി​ര്‍​ദി​ഷ്ട ഭേ​ദ​ഗ​തി ബാ​ധ​ക​മാ​യി​രി​ക്കും.

2) 7 ​മീ​റ്റ​റി​ല്‍ കു​റ​വ് ഉ​യ​ര​വും ര​ണ്ട് നി​ല​വ​രെ​യും 200 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ കു​റ​വ് വി​സ്തൃ​തി​യു​മു​ള്ള ഹോ​സ്റ്റ​ല്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ഡോ​ര്‍​മി​റ്റ​റി, വൃ​ദ്ധ സ​ദ​നം, സെ​മി​നാ​രി, മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

3) ​ഏ​ഴു മീ​റ്റ​റി​ല്‍ കു​റ​വ് ഉ​യ​ര​വും ര​ണ്ട് നി​ല​വ​രെ​യും 100 ച​തു​ര​ശ്ര​മീ​റ്റ​റി​ല്‍ കു​റ​വ് വി​സ്തൃ​തി​യു​മു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍, അ​പ​ക​ട സാ​ധ്യ​ത​യി​ല്ലാ​ത്ത വ്യ​വ​സാ​യ കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​വും സ്വ​യം സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​വാ​ന്‍ ക​ഴി​യും.

കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന​ത് 15 ദി​വ​സ​മാ​യി കു​റ​ച്ച് പ​ഞ്ചാ​യ​ത്ത് -ന​ഗ​ര നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Similar Articles

Comments

Advertismentspot_img

Most Popular