കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ന്നു. വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

രജൗരിയിലെ ഖവാസ് മേഖലയിലെ ഗാഡ്യോംഗ് വനപ്രദേശത്തെ ഭീകരത്താവളമാണ് സുരക്ഷാ സേന ആക്രമിച്ചു തകര്‍ത്തത്. ചൈനീസ് പിസ്റ്റളുകളും എകെ 47 റൈഫിളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ളവ പ്രദേശത്ത് നിന്നും കണ്ടെടുത്തു.

മേഖലയില്‍ ഭീകര സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിന് തുടര്‍ന്ന് കശ്മീര്‍ പോലീസും സൈന്യവും പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. ആയുധശേഖരങ്ങളും പാകിസ്ഥാനിലെ ഇടനിലക്കാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും ഭീകരരില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular