സിനിമാ ഹാളുകളില്‍ പ്രവേശനം പൂര്‍ണമായും അനുവദിക്കും

ന്യൂഡല്‍ഹി: മള്‍ട്ടിപ്ലക്‌സുകളിലും സിനിമാ തിയേറ്ററുകളിലും നൂറു ശതമാനം സീറ്റിലും ആളെ കയറ്റാന്‍ അനുമതി. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തി.

ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിംഗ്, നീണ്ട ഇടവേളകള്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് മുഴുവന്‍ സീറ്റിലും ആളെ കയറ്റാന്‍ സിനിമാ ഹാളുകളെ അനുവദിക്കുന്നത്.

പാര്‍ക്കിംഗ് ഏരിയകളിലും പരിസരത്തും ജനക്കൂട്ടത്തെ നിയന്ത്രിക്കണം, ശാരീരിക അകലം പാലിക്കണം, ലിഫ്റ്റുകളില്‍ കയറുന്നവരുടെ എണ്ണം കുറയ്ക്കണം, പൊതുസ്ഥലങ്ങളിലും ലോബികളിലും വാഷ് റൂമുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിവേണം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍. വിവിധ സ്‌ക്രീനുകളില്‍ ഒരേസമയം പ്രദര്‍ശനം ആരംഭിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...