തമിഴ്‌നാട്ടില്‍ ബിജെപിക്ക് കൂട്ട് എഐഎഡിഎംകെയെന്ന് നദ്ദ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായുള്ള സഖ്യവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഇതോടെ ഇരു പാര്‍ട്ടികളുമായി അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അസ്ഥാനത്തായി.

മധുരയില്‍ കഴിഞ്ഞ ദിവസം ഒരു റാലിയില്‍ സംസാരിക്കവെയാണ് നദ്ദ എബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് അറിയിച്ചത്. ഇക്കുറി എഐഎഡിഎംകെയുമായുള്ള സഖ്യം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും ഇതാദ്യം. ബിജെപിയും എഐഎഡിഎംകെയും മറ്റു ചില ചെറു പാര്‍ട്ടികളും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചെന്ന് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2019ല്‍ ബിജെപി- എഐഎഡിഎംകെ കൂട്ടുകെട്ടാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ഇക്കുറി സഖ്യം തുടരുമോയെന്നതില്‍ സംശയങ്ങളുണ്ടായിരുന്നു. സൂപ്പര്‍ താരം രജനികാന്തിന്റെ പാര്‍ട്ടിയുമായി ബിജെപി കൈകോര്‍ക്കുമെന്ന വാര്‍ത്തകളുംവന്നു. എന്നാല്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ ആ സാധ്യതകള്‍ അടഞ്ഞു. അതോടെ എഐഎഡിഎംകെയുമായുള്ള ബാന്ധവത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് നല്ലതെന്ന് ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular