കര്‍ഷക പ്രതിഷേധം; ബിജെപി നേതാവിന്റെ വീട്ടില്‍ ചാണകം തള്ളി

ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂരിലെ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തള്ളി. കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തോട് പ്രതികരിച്ചു.

മുൻ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാൻ സുദിന്റെ വീടിന് മുന്നിലാണ് ട്രാക്ടർ ട്രോളികളിൽ ചാണകം തള്ളിയത്. പ്രതിഷേധക്കാരെന്ന് പറയുന്ന സംഘം വീടിന് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചിലർ ബിജെപി നേതാവിന്റെ വീടിന് നേരെ ചാണകം എടുത്തെറിയുകയും ചെയ്തു.

തന്റെ വീട്ടിലേക്ക് ചാണകം എറിഞ്ഞവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാൻ സുദ് പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി.
ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രതിഷേധക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി.

Similar Articles

Comments

Advertismentspot_img

Most Popular