കസ്റ്റഡിയിൽ എടുക്കുന്നത് തടയാനാകില്ല; അഭിഭാഷകനെ അനുവദിക്കില്ല: ഹൈക്കോടതി

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറി സി.എം.രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യാൻ വരാനുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആവശ്യം. കോവിഡ് അനന്തര രോഗങ്ങൾ അലട്ടുന്നതിനാൽ ദീർഘനേരം തുടർച്ചയായി ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടാൻ ഹർജിക്കാരന് അവകാശമില്ലായിരുന്നു ഇഡിയുടെ വാദം. പല തവണ നോട്ടിസ് അയച്ചിട്ട് ഹാജരായില്ലെന്നും നിയമത്തിന്റെ മുന്നിൽനിന്ന് ഒളിച്ചോടാനാണ് രവീന്ദ്രൻ ശ്രമിക്കുന്നതെന്നുമായിരുന്നു ഇഡി കോടതിയിൽ അറിയിച്ചത്.

ഇഡിയുടെ വാദം കണക്കിലെടുത്താണ് ഹർജി ഹൈക്കോടതി തള്ളിയത്. ഇതിനിടെ വ്യാഴാഴ്ച രാവിലെ സി.എം.രവീന്ദ്രൻ കൊച്ചിയിലെത്തി ഇഡി ഓഫിസിൽ ഹാജരായി. കോടതി വിധി എതിരാകുന്ന സാഹചര്യത്തിൽ ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഇഡി ഓഫിസിൽ ഹാജരായത്. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം കോവിഡാണെന്നോ കോവിഡ് അനന്തര ചികിത്സയിലാണെന്നൊ ഒക്കെ കാണിച്ച് സമയം നീട്ടി ചോദിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular