ഇന്ത്യ പകരം വീട്ടി, 48 റണ്‍സ് ജയം

ന്യൂഡല്‍ഹി: ഡല്‍ഹി ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 48 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പകരംവീട്ടി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, ധോണി എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. വിന്‍ഡീസ് 46.3 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. കോഹ്‌ലിയും റെയ്‌നയും 62 റണ്‍സ് വീതം റണ്‍സെടുത്തപ്പോള്‍ 51 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ടെയ്‌ലര്‍ മൂന്ന് വിക്കറ്റ് നേടി. വിന്‍ഡീസിന് വേണ്ടി സ്മിത്ത്(97), പൊള്ളാര്‍ഡ് (40) റണ്‍സ് നേടി. സ്മിത്തും ഡാരന്‍ ബ്രാവോ (26) യും ചേര്‍ന്ന് നേടിയ 64 റണ്‍സ് കൂട്ടുകെട്ട് വിന്‍ഡീസിന് മികച്ച തുടക്കം നല്‍കിയെങ്കിലും ബ്രാവോ പുറത്തായതിന് പിന്നാലെ ടീമിന്റെ പതര്‍ച്ചയും തുടങ്ങി. സാമുവല്‍സ് (16), രാംദിന്‍ (3), റസല്‍ (4, സമി (1), ഡൈ്വന്‍ ബ്രാവോ (10), രാംപോള്‍ (16), ടെയ്‌ലര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വന്‍ മാര്‍ജിനില്‍ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ടിരുന്നു.

SHARE