നാടകീയ രംഗങ്ങൾക്കൊടുവിൽ കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി

കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാർ ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണ് സഭ പാസാക്കിയത്.

അതേസമയം, സഭയിലെ നാടകീയ രംഗങ്ങൾക്ക് ഇടയിലാണ് ബില്ല് പാസാക്കിയത്. ബില്ല് കർഷകരുടെ മരണവാറണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചത്. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു.

സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എംപിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടുത്തളത്തിൽ ധർണ നടത്തിവരികയാണ്.

Similar Articles

Comments

Advertismentspot_img

Most Popular