46 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

ഹോമിയോ മെഡിക്കൽ കോളജുകളിൽ 29 അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ 9 അസിസ്റ്റന്റ് പ്രഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ 10 അസിസ്റ്റന്റ്, പട്ടികവർഗ വികസന വകുപ്പിൽ ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിൽ ടൈപ്പിസ്റ്റ്, മലബാർ സിമന്റ്സിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് ഗ്രേഡ്– 2, ഖാദി ആൻഡ് വില്ലേജ് ഇൻസ്ട്രീസ് ബോർഡിൽ സ്റ്റോർ കീപ്പർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഒാക്സിലിയറി നഴ്സ് മിഡ്‌വൈഫ്, മൃഗസംരക്ഷണ വകുപ്പിൽ കാർപന്റർ കം പായ്ക്കർ തുടങ്ങി 46 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

25 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. എച്ച്എസ്ടി മാത്തമാറ്റിക്സ് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. വനിത പൊലീസ് കോൺസ്റ്റബിൾ, അറ്റൻഡർ ഗ്രേഡ്–2, സീമാൻ തുടങ്ങി 6 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്– 2 തുടങ്ങി 14 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 25–08–2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 രാത്രി 12 വരെ. വിശദവിവരങ്ങൾക്ക്: ww.keralapsc.gov.in)

Similar Articles

Comments

Advertismentspot_img

Most Popular