തിരിച്ചു വരവിനൊരുങ്ങി പബ്‌ജി

യുവാക്കളുടെ ഹരമായി മാറിയ പബ്‌ജി തിരിച്ചു വരവിനൊരുങ്ങുന്നു . ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചിരുന്നു . ഇപ്പോഴിതാ വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് പബ്‌ജി. ഇന്ത്യയിലെ പബ്ജി ആപ്പിന്‍റെ അവകാശം ടെന്‍സന്‍റില്‍ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്ബനി തിരിച്ചെടുത്തു. രാജ്യത്ത് ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനായിരിക്കുമെന്നും ഇന്ത്യയിലെ പബ്ജി കളിക്കാര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടാം തിയ്യതി സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പബ്ജിയടക്കം 118 ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്ബനിയായ ബ്ലൂഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്.

സുരക്ഷ ശക്തമാക്കന്‍ അധികൃതരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിരിച്ചെത്തുമെന്നും പബ്ജി വ്യക്തമാക്കി.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...