തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠനം

ഓസ്‌ട്രേലിയ: ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി ചികിത്സകളാണ് ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന് നിലവിലുള്ളത്. ഇതിനിടെ, തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠനം.

തേനീച്ചയില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന മിലിറ്റിന്‍ കൃത്രിമമായി പരീക്ഷണശാലകളില്‍ നിര്‍മിക്കാം. തേനീച്ചയുടെ വിഷം മെലനോമ ഉള്‍പ്പെടെ മറ്റു കാന്‍സറുകള്‍ക്കെതിരേയും ഫലപ്രദമാണെന്ന് നേരത്തേ തെളിഞ്ഞതാണ്. പഠനം നേച്ചര്‍ പ്രിസിഷന്‍ ഓങ്കോളജിയിലാണ് പ്രസിദ്ധീകരിച്ചുവന്നത്.

വിഷത്തിലടങ്ങിയ മിലിറ്റിന്‍ എന്ന സംയുക്തം മാരകവും ചികിത്സ ഏറെ ബുദ്ധിമുട്ടുള്ളതുമായ ട്രിപ്പിള്‍ നെഗറ്റീവ്, എച്ച്.ഇ.ആര്‍.2 എന്നീ രണ്ട് സ്തനാര്‍ബുദങ്ങള്‍ക്കെതിരേ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഹാരി പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി.

300 തേനീച്ചകളില്‍ നിന്നുള്ള വിഷം ശേഖരിച്ചാണ് പഠനം നടത്തിയതെന്നും ഇവയ്ക്ക് ഉഗ്രവീര്യമുള്ളതായി കണ്ടെത്തിയതായും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക കിയാറ ഡഫി പറഞ്ഞു. ഇതിലെ ഒരു സംയോജനം, മറ്റ് കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെതന്നെ, അര്‍ബുദകോശങ്ങളെ ഒരു മണിക്കൂറിനുള്ളില്‍ നശിപ്പിച്ചതായും ഡഫി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular