ഭാര്യ മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി, 3 വിവാഹങ്ങള്‍ ,ഒടുവില്‍ മകനെ കൊന്ന് ആത്മഹത്യ

തിരുവനന്തപുരം: മാറനല്ലൂരില്‍ അച്ഛന്‍ ഒന്‍പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ സഹോദരി ഭക്ഷണവുമായി വരുമ്പോഴാണ് ഇരുവരുടെയും മൃതദേഹം കാണുന്നത്. 9 കാരനായ ആഷ്ലിന്‍ കിടപ്പ് മുറിയിലെ കട്ടിലിലും സലീം അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്റെ ഞരമ്പുകള്‍ മുറിച്ച നിലയിലാണ്.

3 വിവാഹങ്ങള്‍ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്ലിന്‍. 2 ാം വിവാഹത്തിലെ ഭാര്യയുമായി പിണങ്ങിയ സലീം രണ്ടാഴ്ച മുമ്പ് വിവാഹം കഴിച്ച യുവതിയും പിണങ്ങിപോയതായി ബന്ധുക്കള്‍ പറഞ്ഞു. വികാസ് ഭവനിലെ വ്യവസായ വകുപ്പില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനാണ് സലീം. ആഷ്ലിന്‍ കണ്ടല സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മാറനല്ലൂര്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് സലീമിന് ജോലി ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular