രാഹുലിന്റെ ഓണക്കോടി.. 2000 സാരികൾ എത്തി

വയനാട് ലോക്സഭാ മണ്ഡലത്തിലെ ആശാ വർക്കർമാർ, പെയിൻ, പാലിയേറ്റീവ് ക്ലിനിക്കുകളിൽ ഉള്ള വനിതാ നഴ്സുമാർ എന്നിവർക്കു രാഹുൽ ഗാന്ധിയുടെ വക ഓണക്കോടി. 2000 സാരിയാണ് വിതരണം ചെയ്യാൻ എത്തിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു, ഉദ്യോഗസ്ഥർക്കു രാഹുൽ ഗാന്ധി ഓണാശംസകൾ നേർന്നു കാർഡ് അയച്ചിരുന്നു.

ഓണക്കോടി വിതരണത്തിന്റെ ലോക്സഭാ തല ഉദ്ഘാടനം വണ്ടൂരിൽ എ.പി.അനിൽകുമാർ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സാജിദ ഏറ്റുവാങ്ങി. കെപിസിസി അംഗം ഇ.മുഹമ്മദ്കുഞ്ഞി, കെ.സി.കുഞ്ഞിമുഹമ്മദ്, വി.എ.കെ.തങ്ങൾ, അസീസ് ചീരാൻതൊടി, അജീഷ് എടാരത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular