അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നൽകി

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നിയമസഭയിൽ. സഭ ചേർന്നു. സമ്മേളനത്തിന്റെ ആദ്യ അജൻഡയായ അന്തരിച്ച പ്രമുഖർക്കുള്ള അനുശോചന രേഖപ്പെടുത്തി. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വി.ഡി.സതീശന് അനുമതി നൽകി. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പരാമർശം. പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കർ. സർക്കാരിനെതിരെ സഭയിൽ പ്രതിഷേധ ബാനർ ഉയർത്തി.

ചോദ്യോത്തരവേളയില്ല. തുടർന്നു ധനകാര്യബിൽ അവതരിപ്പിച്ചു പാസാക്കും. ബില്ലിന്മേൽ ചർച്ചയില്ല. ചർച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചതെങ്കിലും നീണ്ടുപോകാം. പ്രതിപക്ഷ നേതാവുകൂടി സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളിൽ ഉൾപ്പെട്ട മറ്റു മന്ത്രിമാരും മറുപടി നൽകും. അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല. ബിജെപി അവിശ്വാസത്തെ പിന്തുണയ്ക്കും ജോസ് പക്ഷം വിട്ടു നിൽക്കും.

15 വർഷങ്ങൾക്കു മുൻപ് 2005 ൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രമേയമാണ് അവസാനത്തേത്. കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് വി.ഡി.സതീശൻ എംഎൽഎ ഇന്ന് അവതരിപ്പിക്കുനത്.

Similar Articles

Comments

Advertismentspot_img

Most Popular