മക്കളെ കാണാൻ കാത്തിരുന്നു അമേരിക്കയില്‍ നിന്നും നാട്ടിലെത്തി ; വീട്ടില്‍ ഭാര്യ കയറ്റിയില്ല ; നാലു മണിക്കൂര്‍ ഗേറ്റിലിരുന്ന ശേഷം ഒടുവില്‍ തിരിച്ചുപോയി

പുനലൂര്‍: തെന്മല വെള്ളിമലയിലെ വീട്ടിലെത്തിയ മധുര സ്വദേശി ഭാസ്‌കറിനാണ്‌ ഈ ദുരനുഭവം ഉണ്ടായത്‌. ഇദേഹം ഇന്നലെ രാവിലെയാണ്‌ നാട്ടില്‍ ഭാര്യക്കും മക്കള്‍ക്കുമായി എടുത്തു നല്‍കിയ ഇവരുടെ വാടക വീട്ടില്‍ എത്തിയത്‌. അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാന താവളത്തില്‍ ഇറങ്ങിയശേഷം ചെന്നൈയിലെത്തി അവിടെ 28 ദിവസം ക്വാറന്റൈനിലായിരുന്നു.

കോവിഡ്‌ പരിശോധന നടത്തി നെഗറ്റീവായതിനെ തുടര്‍ന്ന്‌ സര്‍ക്കാരിന്റെ എല്ലാ റൂള്‍സ്‌ അനുസരിച്ച്‌ ട്രാവല്‍ ഏജന്‍സി വഴി ഓണ്‍ലൈന്‍ പാസെടുത്താണ്‌ ഇയാള്‍ വെള്ളിമല വാഴവിളയിലെ വീട്ടിലെത്തിയത്‌. വീട്ടില്‍ കയറ്റാന്‍ ഭാര്യ സമ്മതിച്ചില്ല. നാലു മണിക്കൂര്‍ അദ്ദേഹം വീടിനു മുന്നില്‍ ഇരുന്നു. ഒടുവില്‍ നാട്ടുകാരും മറ്റും ഇയാളുടെ കാറെങ്കിലും എടുക്കുവാന്‍ തെന്മല പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസ്‌ എത്തിയില്ലെന്ന്‌ ആക്ഷേപമുണ്ട്‌. തെന്മല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈലജയും വാര്‍ഡ്‌ മെമ്പറും സ്‌ഥലത്തെത്തി വീട്ടുകാരോട്‌ അഭ്യര്‍ഥിച്ചെങ്കിലും സമ്മതിച്ചില്ല.

പ്രസിഡന്റ്‌ നാട്ടിലെ ക്വാറന്റൈയിന്‍ സൗകര്യങ്ങള്‍ വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം ഹോം ക്വാറന്റൈയിന്‍ മതിയെന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ കാണിച്ച്‌ പറഞ്ഞു. ഒറ്റക്കല്‍ സ്വദേശിയായ ഇയാളുടെ ഭാര്യ ഇത്‌ സമ്മതിച്ചില്ല. തുടര്‍ന്ന്‌ തെന്മല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈലജയും വാര്‍ഡ്‌ മെമ്പറും ഇടപ്പെട്ട്‌ ഇയാളുടെ കാര്‍ വീട്ടില്‍ നിന്നും എടുത്ത്‌ നല്‍കിയതോടെ മധുര സ്വദേശിയായ പ്രവാസി തിരിച്ചുപോയി.

Similar Articles

Comments

Advertismentspot_img

Most Popular