ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്കും ഒരു പോലീസുകാരനും വീരമൃത്യു

ബരാമുളള: ജമ്മു കശ്മീരിലെ ബരാമുളളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്‌ സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു പോലീസുകാരനും വീരമൃത്യു. ക്രീരിയിലെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാരും ജമ്മുകശ്മീര്‍ പോലീസ് സേനാംഗങ്ങളുമടങ്ങുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ‘ആക്രമണത്തില്‍ നമുക്ക് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടു. കൂടുതല്‍ വിശദാംശങ്ങള്‍ സ്ഥിരീകരിച്ചുവരികയാണ്.’ഐജി വിജയ് കുമാര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുളളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഓഗസ്റ്റ് 14-ന് നൗഗാമിലുണ്ടായ ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular