സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യും; തീരുമാനത്തിന് പിന്നില്‍?

തിരുവനന്തപുരം : ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യും. വിപണിയില്‍ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഈ മാസം അവസാനമാണ് ഓണ ദിവസങ്ങള്‍. അതുകൊണ്ടാണ് ഈ മാസത്തെ ശമ്പളം നേരത്തെ കൊടുക്കാന്‍ തീരുമാനമെടുത്തത്.

24 മുതല്‍ ശമ്പള വിതരണം ആരംഭിക്കാനാണ് ധന വകുപ്പിന്റെ തീരുമാനം. 20ാം തീയതി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ആരംഭിക്കും. അതോടുകൂടി ഇപ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊതുവിപണിയിലുള്ള മാന്ദ്യം അകന്ന് വിപണി കൂടുതല്‍ സജീവമാകും. അതുവഴി സര്‍ക്കാരിന്റെ നികുതി വരുമാനവും വര്‍ധിക്കും.

സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular