ശമ്പളവും പെന്‍ഷനും ഈയാഴ്ച തന്നെ വിതരണം ചെയ്യും; വേണ്ടത് 6,000 കോടി

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ തീരുമാനം. 20ന് പെൻഷനും 24 ന് ശമ്പളവും വിതരണം ചെയ്യാനാണ് തീരുമാനം. അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നും ട്രഷറി ഡ്രാഫ്റ്റിലാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഈ സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള പാദത്തിൽ അനുവദിച്ച വായ്പ എടുത്തുകഴിഞ്ഞു. കേന്ദ്ര സർക്കാർ അധികമായി അനുവദിച്ച ഉപാധികളില്ലാത്ത അരശതമാനം വായ്പ എടുത്താലേ ഓവർ ഡ്രാഫ്റ്റ് നികത്താനാകൂ. ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കാനേ അനുവാദമുള്ളു. അധികം വായ്പ എടുക്കണമെങ്കിൽ നിയമം പാസാക്കണം. 24ന് ഒരു ദിവസത്തേക്ക് മാത്രമാണ് നിയമസഭ ചേരുന്നത് എന്നതിനാൽ ബില്ല് പാസാക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular