ടിക് ടോകും റിലയന്‍സും കൈകോര്‍ക്കുമോ..?

മുംബൈ: ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുമായി ചര്‍ച്ചനടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തു.

ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ടിക് ടോക്കോ, റിലയന്‍സോ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ചൈനയുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.

യുഎസും ടിക് ടോക്ക് നിരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് ടിക് ടോകിന്റെ യുഎസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ, ട്വിറ്ററും ടിക് ടോക്ക് ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചായി റിപ്പോര്‍ട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...