ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വാക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മരണത്തിന് തൊട്ടുമുമ്പായി ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വൈകീട്ട് അഞ്ചു മുതല്‍ ആറ് വരെ ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പങ്കെടുത്തിരുന്നത്. രാജീവ് ത്യാഗിയുടെ നിര്യാണത്തില്‍ വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular