ഒരാള്‍ക്ക് രണ്ട് ഡോസ്; ഒരു കോടി ഡോസിന് മുന്‍കൂര്‍ ബുക്ക് ചെയ്ത് അമേരിക്ക; മൊഡേണ വാക്‌സിന് വേണ്ട് നിരയായി മറ്റു രാജ്യങ്ങളും

വാഷിങ്ടൺ: എത്രയും പെട്ടെന്ന് കോവിഡിനെതിരായ വാക്സിൻ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ അമേരിക്ക ഒപ്പിട്ടു. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കാനുള്ളതാണ് കരാർ. കോവിഡിനെതിരായ വാക്സിൻ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനായി സമാനമായ കരാറുകൾ അമേരിക്ക മറ്റ് വാക്സിൻ നിർമാതാക്കളുമായും ഒപ്പുവെച്ചിട്ടുണ്ട്. ഓപ്പറേഷൻ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്.

വർഷാവസാനത്തോടെ വാക്സിൻ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മൊഡേണ വാക്‌സിന്റെ ഒരു ഡോസിന് അവർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാൾക്ക് രണ്ട് ഡോസ് വീതം വാക്സിനാണ് നൽകേണ്ടത്.

വാക്സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് മൊഡേണ. എംആർഎൻഎ-1273 എന്ന കോഡിലുള്ള വാക്സിന്റെ അവസാന ഘട്ട മനുഷ്യരിലെ പരീക്ഷണം സെപ്റ്റംബറിലാണ് പൂർത്തിയാകുക.

ജോൺസൺ ആൻഡ് ജോൺസൺ, അസ്ട്രാസെൻക, ഫിസെർ, ബയോൺടെക്, സനോഫി, ഗ്ലാക്സോസ്മിത്‌ക്ലിൻ തുടങ്ങിയ കമ്പനികളുടെ വാക്സിനുകൾക്ക് വേണ്ടിയും ട്രംപ് ഭരണകൂടം മുൻകൂർ വ്യാപാര കരാർ ഒപ്പിട്ടിട്ടുണ്ട്.

ഈ കരാറുകൾ എല്ലാം കൂടി ഏകദേശം അഞ്ച് കോടി വാക്സിൻ ഡോസുകൾ അമേരിക്ക റിസർവ് ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ ചുവട് പിടിച്ച് ജപ്പാൻ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളും മരുന്നുകമ്പനികളുമായി കരാറിലേർപ്പെടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular