കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് ജനിച്ച 200 കുട്ടികളുടെയും പരിശോധനാ ഫലം വന്നു

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നൊരു ശുഭവാ൪ത്ത. വിക്ടോറിയ വാണി വിലാസ് ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് 200 കുഞ്ഞുങ്ങൾ ജനിച്ചു.

കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകൾക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവൻ കുഞ്ഞുങ്ങൾക്കും കോവിഡ് നെഗറ്റീവ്. എല്ലാ 200 കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃത൪ മാധ്യമങ്ങളെ അറിയിച്ചു.

ചൊവ്വാഴ്ച വരെയുള്ള കണക്കനുസിച്ച് സംസ്ഥാനത്ത് 1.82 ലക്ഷത്തിലധികം കേസുകളാണുള്ളത്. ഇതിൽ 3,300 ൽ അധികം പേർ മരണമടഞ്ഞു. 80,000 സജീവ കേസുകളുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular