മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന താരത്തിന്റെ പരിശോധന ഫലം ഇന്നാണ് പുറത്തു വന്നത്.

കോവിഡ് നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയില്‍ തന്നെയുള്ള അമ്മയെ കാണാനാകും മോഹന്‍ലാല്‍ ആദ്യം പോകുക. ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനല്‍ ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കി താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബര്‍ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാല്‍ ഡിസംബറില്‍ റിലീസ് ചെയ്തേക്കും.

4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തില്‍ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും സജീവമാകുമ്പോള്‍ മലയാള സിനിമയ്ക്കു ഈ മോശം സമയത്തും വലിയ ഊര്‍ജമാണ് പകര്‍ന്നു കിട്ടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular